Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rajyasabha

വർഷകാല സമ്മേളനത്തിന് സമാപനം; സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സർക്കാരും പ്രതിപക്ഷവും തമ്മിൽ സമവായത്തിലെത്താതെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തിയതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭയിലെ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. വന്ദേമാതരം ആലപിക്കൽ മാത്രമാണ് പിന്നീട് നടന്നത്. സമ്മേളനത്തിന് ശേഷം സ്പീക്കർ ഒരുക്കിയ ചായസത്കാരവും ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും സഭയിലെത്തിയത്. ഭരണപക്ഷം ഇരുവരെയും കൈയടികളോടെ സ്വീകരിച്ചപ്പോൾ […]
Read more

‘മലയാളിയെന്നതില്‍ അഭിമാനം’; സുഷ്മിത ദേബിന്റെ ‘ലുങ്കിവാല’ പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി: മലയാളിയായതിലും ദക്ഷിണേന്ത്യക്കാരനായതിലും അഭിമാനമുണ്ടെന്ന് രാജ്യസഭയിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസ്. ബിജെപി എംപി സുഷ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിനെതിരെയാണ് ബ്രിട്ടാസ് ശക്തമായി പ്രതികരിച്ചത്. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്നും തന്റെ സംസ്കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾകൊണ്ട് രാഷ്ട്രീയമായി പോരാടാം. എന്നാൽ തന്നെ ആവർത്തിച്ച് ‘ലുങ്കിവാല’ എന്ന് വിളിച്ചതായി ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ സുഷ്മിത ദേവിനെതിരെ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണന് ബ്രിട്ടാസ് അവകാശലംഘന നോട്ടീസും നൽകി. പരാമർശത്തെ […]
Read more

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; ബില്ല് അവതരിപ്പിക്കാൻ അമിത് ഷാ

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. നിലവിൽ ദേശീയഗാനമായ ജനഗണമനയെ അപമാനിക്കുന്നതിനെതിരായ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ പരിധിയിൽ വന്ദേമാതരത്തെയും ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ […]
Read more

തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. രാജ്യസഭാ എംപി കോയൽ മല്ലിക് രാജിവെച്ചു. കോയൽ മല്ലിക് രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ തൃണമൂൽ കോൺഗ്രസിലെ മൂന്ന് രാജ്യസഭാ എംപിമാർ കൂടി രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തെലുങ്ക് സിനിമാ താരം കൂടിയായ കോയൽ മല്ലിക്കിനെ തെരഞ്ഞെടുത്തത്. പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നേതാവായിരുന്നു കോയൽ മല്ലിക്. തുടർച്ചയായ രാജ്യസഭാ എംപിമാരുടെ രാജി തൃണമൂൽ കോൺഗ്രസിന് വലിയ […]
Read more

രാജ്യസഭയിൽ 150 കടക്കാൻ എൻഡിഎ; കോൺഗ്രസിനെ പിടിച്ചുലച്ച് ക്രോസ് വോട്ടിങ് ഭീതി

ന്യൂഡൽഹി: രാജ്യത്ത് 27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾ. ജൂൺ 18-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ രാജ്യസഭയിൽ 148 അംഗങ്ങളുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ അംഗസംഖ്യ […]
Read more

രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 100 കടന്നു

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102 ആയി ഉയർന്നത്. 2022-ല്‍ 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം 97-ല്‍നിന്ന് 101 ആയിരുന്നു. പിന്നീട് ഇത് 99 ആയി കുറഞ്ഞു. എന്നാല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ […]
Read more

രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം

ഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി ഇന്ത്യാ സഖ്യം. ധന്‍കര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസനീക്കം നടത്തുന്നത്. പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തുടര്‍ച്ചയായി ഏറ്റുമുട്ടുന്നതിനിടെയാണ് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ സുപ്രധാന നീക്കം. ഇന്ത്യാ മുന്നണിയിലെ എല്ലാ പ്രമുഖപാര്‍ട്ടികളും നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആര്‍ജെഡി എന്നവര്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് […]
Read more

എൽഡിഎഫിൽ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല;ശ്രേയാംസ് കുമാര്‍

രാജ്യസഭാ സീറ്റില്‍ ഉടക്കി ആര്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍.മുന്നണിയില്‍ ഒരു പരിഗണയും ലഭിക്കുന്നില്ലെന്നും,ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ലെന്നുമാണ് നേതാവിന്റെ ആരോപണം.ഞങ്ങള്‍ എല്‍ ഡി എഫിലേക്ക് തിരികെ വന്നത് ക്ഷണിച്ചിട്ടാണ്.എന്നാല്‍ എല്‍ ഡി എഫില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലാണ് ശ്രേയാംസ് കുമാര്‍ പറയുന്നത്. കേന്ദ്രത്തില്‍ ബി ജെ പിക്കൊപ്പം നില്‍ക്കുന്നവര്‍ക്കുപോലും കേരളത്തില്‍ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ശ്രേയാംസ് കുമാറിന്റെ ചോദ്യം.2024 ല്‍ ആര്‍ ജെ […]
Read more

രാജ്യസഭാ സീറ്റ് ആവശ്യവുമായി ആര്‍ ജെ ഡിയും

കോഴിക്കോട് : ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജെ ഡി രംഗത്ത്. സി പി ഐക്ക് നിലവില്‍ എം പിയുണ്ടെന്നും ജോസ് കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭാംഗമായതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആര്‍ ജെ ഡി യുടെ ആവശ്യം. എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സി പി […]
Read more

Recent News

Advertisement
WhiteswanTV Footer