Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യസഭാ സീറ്റ് ആവശ്യവുമായി ആര്‍ ജെ ഡിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജെ ഡി രംഗത്ത്. സി പി ഐക്ക് നിലവില്‍ എം പിയുണ്ടെന്നും ജോസ് കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭാംഗമായതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആര്‍ ജെ ഡി യുടെ ആവശ്യം.

എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സി പി ഐ സംസ്ഥാന സെക്രട്ടറി ബിയോ വിശ്വം, സി പി എം നേതാവ് എളമരം കരിം എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം പൂര്‍ത്തിയാവുന്നത്.

രണ്ട് സീറ്റിലാണ് എല്‍ ഡി എഫിന് വിജയസാധ്യത. ഇതില്‍ ഒരു സീറ്റിനായാണ് ഘടകകക്ഷികളുടെ അവകാശവാദം. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ആവശ്യം ശക്തമാക്കുമെന്നാണ് ആര്‍ ജെ ഡി നേതാവ് വര്‍ഗീസ് ജോര്‍ജിന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix