മാങ്കാവിൽ റോഡ് ഷോ നടത്തി എൻഡിഎ
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവ് വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി സുപ്രിയ ശ്രീധരന്റെ റോഡ് ഷോ നടന്നു. മാങ്കാവ് ജംഗ്ഷനിൽ നിന്നും തുടങ്ങിയ റോഡ് ഷോ കിണാശ്ശേരി വരെ നീണ്ടു. വൻ ജനപങ്കാളിത്തമുണ്ടായ റോഡ് ഷോയിൽ കോഴിക്കോട് കോർപ്പറേഷനിലെ ഇടത് ദുർഭരണത്തിനെതിരെ തന്നെയും മറ്റ് എൻ.ഡി.എ സ്ഥാനാർത്ഥികളെയും വോട്ട് ചെയ്തു വിജയിപ്പിച്ച് കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എയെ അധികാരത്തിലെത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
Read more