തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ്. ഗുരുവായൂർ നഗരസഭയിൽ എൻഡിഎ സഖ്യം. ഗുരുവായൂരിൽ കേന്ദ്ര സഹായത്തോടെയുള്ള വികസനങ്ങളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കലും, കേന്ദ്ര സാഹയത്താൽ തന്നെ ഭാവിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തലും നിലവിലെ ഭരണത്തിന്റെ പോരായ്മകളെ ചൂണ്ടി കാണിക്കലുമാണ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങൾ.
ഗുരുവായൂർ നഗരസഭ രൂപപ്പെട്ട് കഴിഞ്ഞ 30 വർഷത്തെ ഇടതു വലതു മുന്നണിയുടെ ദുർഭരണം നിമിത്തം ജനങ്ങൾ വലയുകയാണെന്നും അതിനൊരു അറുതി വരുത്തുന്നതിനായി കുറിക്കുന്നതിനായി ഗുരുവായൂരിൽ ഭരണമില്ലാതിരുന്നിട്ട് കൂടി നഗരത്തിൽ ഇത്രയും വികസനം കൊണ്ട് വന്ന ദേശിയ ജനാതിപത്യ സംഖ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് എൻ ഡിഎ നേതൃത്വത്തിന്റെ പ്രചരണ അഭ്യർത്ഥന. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ വീടുതോറും നേരിട്ടെത്തുന്ന പ്രചാരണത്തിലും സമൂഹമാധ്യമങ്ങളിലൂടെയും എൻഡിഎ സാന്നിധ്യം ശക്തമാക്കുകയാണ്.
എൻഡിഎ ഗുരുവായൂർ നഗരസഭയിലെ 46 സ്ഥാനാർത്ഥികളുടെ പട്ടിക: 1. നിമിഷ ഷാജു 2. കെ വി നിർമ്മലൻ 3. സ്‌മിത സദാനന്ദൻ 4.പ്രദീപ് പണിക്കശ്ശേരി 5. സിനി രാജു 6. ബാബു കെ ടി 7. ദേവിക മണികണ്ഠൻ 8. എം ആർ വിശ്വൻ 9. നീതു ഷൈജു 10. ബിജു പട്ട്യാമ്പുള്ളി 11. സ്മിനി പ്രദീപ് 12. ദിവ്യ ജിതേഷ് 13. ജ്യോതി കൂളിയാട്ട് 14. ഷാജി കുര്യൻ 15. ഷാജി അരീക്കരെ 16. രാജലക്ഷ്മി എം വി 17. വിനീത് പട്ടണത്ത് 18. ഗിരീഷ് കണ്ടംപുള്ളി 19. സിന്ധു ശശീന്ദ്രബാബു 20. സുബിത ബാബു 21. ജിനി അജിത്ത് 22. ദീപ ബാബു 23. നാരായണൻ നമ്പൂതിരി 24. സ്വപ്‌ന അനിൽ 25. ശോഭാ ഹരിനാരായണൻ 26. കൃഷ്ണപ്രിയ പി എം 27. സന്ധ്യ 28. വൃന്ദ കുമാരൻ 29. ശ്രീജിത്ത് പള്ളിക്കര 30. സുധീഷ് പൊന്നരാശ്ശേരി 31. തേലമ്പറ്റ വാസുദേവൻ മാസ്റ്റർ 32. നയന ടി 33. കൃഷ്ണൻ നളന്ദ 34. ജ്യോതി രവീന്ദ്രനാഥ് 35. കെ ആർ ചന്ദ്രൻ 36. മനീഷ് കുളങ്ങര 37. നിഷ കുമാരി 38. ആശ തിലകൻ 39. ഷിനോദ് കുളങ്ങര 40. നിധിഷ പി ജെ 41. രമേഷ് മത്രംകോട്ട് 42. രാജൻ തറയിൽ 43. തുളസി ചന്ദ്രൻ 44. നിധിൻ മരയ്ക്കാത്ത് 45. പ്രദീപ് ടിആർ 46. ഷീല ജനദീശൻ




