Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NDA

എൻ. ഡി. എ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ ബിജെപി – എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കോടഞ്ചേരി വ്യാപാരി ഭവനിൽ നടന്ന പരിപാടി ബിജെപി റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ പി രാമദാസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനമനസുകളിൽ ഇടം നേടിയിട്ടുണ്ട്. ഭാരതത്തിന്റെ ഉയർച്ചയിൽ ഇടത് – വലത് മുന്നണികൾ പരിഭ്രാന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും […]
Read more

ഫറോക്ക് നഗരസഭയിൽ ബലാബലം

കോഴിക്കോട് : കോഴിക്കോട് ഫറോക്ക് നഗരസഭയിൽ മുന്നണികൾ ബലാബലം. യു.ഡി.എഫും, എൽ.ഡി.എഫും നേർക്കുനേർ ഇറങ്ങുമ്പോൾ കടുത്ത പോരാട്ട വീര്യം കാഴ്ച്ചവെക്കാൻ ബി.ജെ.പിയും കളം നിറഞ്ഞു കഴിഞ്ഞു. എൽ.ഡി.എഫും, ബി.ജെ.പിയും, ആദ്യമേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണം തുടങ്ങി. പക്ഷേ നഗരസഭയിൽ ഭരണം കയ്യാളുന്ന യു.ഡി.എഫിന് കോൺഗ്രസ്സിലെ സീറ്റ് തർക്കം കല്ല് കടിയായി. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം പത്രിക പിൻവലിക്കുന്ന ദിനം വരെ നീണ്ടു. എന്നാൽ ഇപ്പോഴും രണ്ട് വിമതരെ നേരിടേണ്ട ഗതികേടിലാണ് യു.ഡി.എഫ്.
Read more

വൈക്കിലശ്ശേരിയില്‍ ബിജെപിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച നിലയില്‍

കോഴിക്കോട്: വൈക്കിലശ്ശേരിയില്‍ ബിജെപിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച നിലയില്‍. ചോറോട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ആശാരി മീത്തല്‍ രാജീവന്റെ പ്രചാരണാര്‍ഥം വൈക്കിലശ്ശേരി കമ്മാടത്തില്‍ ഭാഗത്തു സ്ഥാപിച്ച ബോര്‍ഡാണ് രാത്രിയുടെ മറവില്‍ സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞടുപ്പു കമ്മറ്റി വടകര പോലീസില്‍ പരാതി നല്‍കി. ബിജെപി വടകര മണ്ഡലം വൈസ് പ്രസിഡന്റ് എ.വി.ഗണേശന്‍, മണ്ഡലം ട്രഷറര്‍ വിനീഷ് പുതുപ്പണം, രജീഷ് കുളക്കോട്ട്, ശ്രീനേഷ് വൈക്കിലശ്ശേരി, ശശി കെ.കെ, ദിലീപ് തുടങ്ങിയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. സമാധാനപരമായ […]
Read more

തെരഞ്ഞെടുപ്പിന്സജ്ജം; ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കോഴിക്കോട്: ഏറാമല ഗ്രാമപഞ്ചായത്ത് അഞ്ച്, ആറ് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആദിയൂര് വന്ദേമാതരം ബസ്റ്റോപ്പിന് സമീപം ജില്ലാപഞ്ചായത്ത് അഴിയൂര്‍ ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി.വിനീഷ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന്‍.ടി.കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത്. കെ.പി, ബ്ലോക്ക് പഞ്ചായത്ത് ആദിയൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി സുജാത, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ടി.ടി.കെ.ചന്ദ്രന്‍, ആറാം വാര്‍ഡ് സ്ഥാനാര്‍ഥി ഭവ്യ ലിജീഷ് എന്നിവര്‍ സംസാരിച്ചു. ഒഞ്ചിയം മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം […]
Read more

കോട്ടയം നഗരസഭ  സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റുമായി  എൻഡിഎ

കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ടു കോട്ടയം നഗരസഭയിൽ 29 ഡിവിഷനുകളിൽ സ്ഥാനാർഥികളെ അന്തിമമായി തീരുമാനിച്ച് എൻഡിഎ. ടി.ആർ. അനിൽകുമാർ, റീബ വർക്കി, വിനു ആർ. മോഹൻ, ദിവ്യ സുജിത് എന്നിവർ സിറ്റിങ് കൗൺസിലർമാരാണ്. ടി.എൻ. ഹരികുമാർ കഴിഞ്ഞ സഭയിൽ ഇല്ലായിരുന്നുവെങ്കിലും മുമ്പ് കൗൺസിലറായിരുന്നു. ബിഡിജെഎസിന് കഴിഞ്ഞ തവണ നാല് സീറ്റുകളാണ് കൊടുത്തത്. അവസാന സ്ഥാനാർഥി പട്ടിക ഇപ്രകാരമാണ്. എൻ ഡി എ സ്ഥാനാർഥി പട്ടിക വാർഡ് ഒന്ന്-ഗാന്ധിനഗർ നോർത്ത്-പി.ഡി. ഉഷ, വാർഡ് അഞ്ച്-നട്ടാശേരി-ദിവ്യ സുജിത്, വാർഡ് ആറ്-പുത്തേട്ട്-വിനു […]
Read more

ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻഡിഎ വിജയം നേടുമെന്ന് എ ആർ ശ്രീകുമാർ

തൃശ്ശൂർ’:ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻ ഡി എ മികച്ച വിജയം നേടുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പറഞ്ഞു. എൻ എ ചാലക്കുടി മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മികച്ച സ്ഥാനാർഥികളാണ് എൻഡിഎക്ക് ഉള്ളത്. നിലവിലെ ബിജെപി ജന പ്രതിനിധികളുടെ പ്രവർത്തനം മാതൃകപരമായിരുന്നു. കേരളവും  അനുകൂലമായി വിധിയെഴുതാവു മെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുനിസിപ്പൽ ഇൻ ചാർജ് ടി വി ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് […]
Read more

കോഴിക്കോട് കോർപ്പറേഷനിൽ എൻഡിഎ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു

കോഴിക്കോട് : കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കഴിഞ്ഞ ദിവസം വൈകീട്ട് എൻ.ഡി.എ കൺവെൻഷനും, സ്ഥാനാർത്ഥികളുടെ സംഗമവും നടന്നു. കോർപ്പറേഷൻ വികസനത്തിന് ബ്ലൂ പ്രിന്റ് തയ്യാറാക്കും. ഓരോ വർഷവും വികസനത്തിന്റെയും, ധന വിനിയോഗത്തിന്റെയും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന […]
Read more

ഔദ്യോഗിക സ്ഥാനാർത്ഥിയായി; ഒൻപത് സ്ഥാനാർത്ഥികളിൽ ഏഴുപേരും പത്രിക പിൻവലിച്ചു

മലപ്പുറം : കൊണ്ടോട്ടി പളളിക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രളയത്തിന് അവസാനം. കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്‍ പഞ്ചായത്ത് അംഗം കെ.പി സക്കീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കും. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. ഒന്‍പതു സ്ഥാനാര്‍ത്ഥികളാണ് കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും മുസ്‌ലിം ലീഗില്‍ നിന്ന് രണ്ടുപേരും പത്രിക നല്‍കിയിരുന്നു. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് […]
Read more

എൻഡിഎ സ്ഥാനാർഥി പിൻവാങ്ങി

കാസർഗോഡ് : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ അഞ്ചാംവാർഡ് പുന്നക്കുന്നിൽനിന്നും മത്സരിക്കാൻ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ചിത്രാം ഗദൻ പിൻവാങ്ങി. സ്വതന്ത്രൻ രാജു മത്തായിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സ്ഥാനാർഥി പിൻവാങ്ങിയത്. സ്ഥാനാർത്ഥിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രാജു മത്തായി പറഞ്ഞു.
Read more

ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിൽ എൻഡിഎ മത്സരിക്കും

തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. . 1 താണിപ്പാറ കെ.എ.ഷാജു, 2.പെരിയച്ചിറ സുനിത ഷാജു, 3 ധന്യ നഗര്‍ ഗീത പ്രദീപ്, 4. മോസ്‌ക്കോ സവിത ചന്ദ്രന്‍, 5. അലവി സെന്റര്‍ പി.ടി.ജോസ്, 6 സിത്താര നഗര്‍ അശ്വതി മണിക്കുട്ടി, 7. പോട്ടച്ചിറ ദിവ്യ സജിത്ത്, 8. വ്യാസ സ്‌കൂള്‍ പീതാംബരന്‍, 9. പറക്കൊട്ടിക്കല്‍ സംഗീത വെള്ളന്നൂര്‍,11. സെന്റ് ജോസഫ് ചര്‍ച്ച ജസ്റ്റാസ്, 13.തിരുമാന്ധാംകുന്ന് സജിത്,14 എആര്‍എസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix