കോഴിക്കോട്: വൈക്കിലശ്ശേരിയില്‍ ബിജെപിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച നിലയില്‍. ചോറോട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ആശാരി മീത്തല്‍ രാജീവന്റെ പ്രചാരണാര്‍ഥം വൈക്കിലശ്ശേരി കമ്മാടത്തില്‍ ഭാഗത്തു സ്ഥാപിച്ച ബോര്‍ഡാണ് രാത്രിയുടെ മറവില്‍ സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞടുപ്പു കമ്മറ്റി വടകര പോലീസില്‍ പരാതി നല്‍കി.
ബിജെപി വടകര മണ്ഡലം വൈസ് പ്രസിഡന്റ് എ.വി.ഗണേശന്‍, മണ്ഡലം ട്രഷറര്‍ വിനീഷ് പുതുപ്പണം, രജീഷ് കുളക്കോട്ട്, ശ്രീനേഷ് വൈക്കിലശ്ശേരി, ശശി കെ.കെ, ദിലീപ് തുടങ്ങിയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. സമാധാനപരമായ തെരഞ്ഞടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചു സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.




