Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NDA

ബിഹാറിൽ ഇന്ന് ബന്ദ്; രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ

ന്യൂഡൽഹി: ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്. വോട്ട് അധികാർ യാത്രയിൽ പ്രാദേശിക കോൺ​ഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അസഭ്യ മുദ്രാവാക്യത്തിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ബന്ദ്. അവശ്യസേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയുടെ വനിതാ നേതാക്കളുടെ നേതൃത്ത്വത്തിൽ വിവിധ ന​ഗരങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.
Read more

വോട്ടർ അധികാര യാത്രയുടെ വിജയം NDA സർക്കാരിന്റെ ഭരണനഷ്ട സൂചനയോ?

‘വോട്ടുകവര്‍ച്ച’ ആരോപണമുന്നയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഓഗസ്റ്റ് 17 നാണ് ബിഹാറിലെ സസാറാമില്‍ നിന്നും 16 ദിവസത്തെ യാത്ര ആരംഭിച്ചത്. മോദിയുടെയും ബിജെപിയുടെയും ജനാധ്യപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ യാത്ര. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്ര ആരംഭിച്ചത്. 23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ച്‌ മഹാസമ്മേളനത്തോടെ പട്‌നയിൽ റാലി സമാപിക്കും. ‘ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള’ ഒരു പ്രചാരണമായാണ് കോണ്‍ഗ്രസ് യാത്രയെ കണക്കാക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് […]
Read more

പി സി ചാക്കോ അങ്കമാലിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ഇപ്പോഴേ സജീവമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളമൊരുങ്ങും. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് പരസ്പരം അനിവാര്യമായ കാര്യമാണ്. കേരളത്തിൽ മാത്രം അധികാരത്തിലുള്ള സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്കും തുടർച്ചയായി അധികാരത്തിന് പുറത്തു നിൽക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിക്കും രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കേരളം പിടിക്കുക എന്ന ലക്ഷ്യത്തിൽ താഴെ […]
Read more

മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്

ഡൽഹി: മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്. നരേന്ദ്ര മോദിയെന്ന ഒറ്റ നേതാവിന് ചുറ്റും മാത്രം ഒരു പതിറ്റാണ്ടായി കറങ്ങുന്ന ബിജെപിക്ക് മൂന്നാം ഭരണം അത്രയെളുപ്പമായിരുന്നില്ല. പരാജയത്തിന്‍റെ വക്കിൽനിന്നും ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയോടെയാണ് മോദിയും കൂട്ടരും മൂന്നാമൂഴം ഉറപ്പിച്ചത്. ഒരു ഘട്ടത്തിൽ പഴയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്. ആദ്യമായി കൂട്ടുകക്ഷി സർക്കാരിനെ നയിക്കുമ്പോഴും തനത് ശൈലിയിലോ നിലപാടുകളിലോ ഒരു മാറ്റവും വരുത്താൻ നരേന്ദ്ര മോദി തയാറായില്ല. ഓപ്പറേഷന്‍ […]
Read more

നയത്തിൽ മാറ്റമില്ല…..

സി പി സുഗതൻ ഹിന്ദു പാർലമെന്റ് ഒരു രണ്ടാം നവോഥാന പ്രസ്ഥാനമായതു കൊണ്ട് ( സിപിഎം നവോഥാനമല്ല) അതിനും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിൽ എനിക്കും സാമൂഹ്യ രംഗത്ത് രണ്ടു പോർമുഖങ്ങളാണുള്ളത്. (1)പോപ്പുലർ ഫ്രണ്ട് പോലുള്ള ജിഹാദി രാഷ്ട്ര വിരുദ്ധ ശക്തികളും അതിനൊപ്പം നിൽക്കുന്ന കമ്മി,/കൊങ്ങി കൂട്ടു കേട്ട് രാഷ്ട്രീയക്കാർ (2) കേരള സംഘപരിവാരിലുള്ള വയറ്റു പിഴപ്പുകാർ, അഴിമതിക്കാർ, സംഘത്തിന്റെയും, രാഷ്ട്രീയത്തിൽ മോദിയുടെയും ആദർശങ്ങൾക്ക് കടക വിരുദ്ധമായി പ്രവർത്തിക്കുന്നവർ. കൂടാതെ സംഘ പരിവാറിലെ കുശുമ്പ്കാർ (കഴിവ് […]
Read more

സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സജിയുടെ ഈ നീക്കം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് സജി മഞ്ഞക്കടമ്പില്‍ ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ […]
Read more

പ്രചരണങ്ങൾ വ്യാജം; എൻഡിഎ മുന്നണി വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎ മുന്നണിയിൽ നിന്നും പുറത്തു പോകുമെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായാണ് തുഷാർ വെള്ളാപ്പള്ളി സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഡിജെഎസ് എൻഡിഎ മുന്നണി വിടുന്നു എന്ന വാർത്തയെ എല്ലാതവണത്തെയും പോലെ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നു. എൻഡിഎക്കൊപ്പം അടിയുറച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തുഷാറിന്റെ മറുപടി.
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;വോട്ടിംഗ് കണക്കുകള്‍ പറയുന്ന രാഷ്ട്രീയ യഥാര്‍ത്ഥ്യം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നണികളുടെ ജയപരാജയങ്ങള്‍ക്ക് പുറകേ വോട്ട് ശതമാനത്തിലെ കണക്കുകള്‍ നിരത്തി സുദിനം ദിനപത്രം.കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍.ഡി.എയ്ക്ക് 113.3 ശതമാനം വോട്ട് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് 7.57 ശതമാനം വോട്ട് കുറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.യുഡിഎഫ് 7.57 ശതമാനം വോട്ടു കുറഞ്ഞു.യു.ഡി.എഫിന് 19.5 ശതമാനം വോട്ടു വര്‍ധിച്ചു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഐക്യമുന്നണിക്ക് 1472021 വോട്ട് വര്‍ധിച്ചപ്പോള്‍ ഇടതു മുന്നണിക്ക് 545885 വോട്ട് കുറഞ്ഞു.എന്നാല്‍ 2021099 വോട്ടാണ് വര്‍ധിച്ചത്. 2014 ല്‍ ഐക്യമുന്നണിക്ക് 7546731 ഉം,2019 ല്‍ 9628970 ഉം,2024 […]
Read more

ഈ തിരഞ്ഞെടുപ്പ് കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കും; അമിത് ഷാ

ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ളതാണ്. മൂന്നു കോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്‌പാദന രംഗത്തും കാർഷിക മേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കാൻ കൂടിയുള്ളതാണ്. അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി […]
Read more

കൃഷ്ണ കുമാറിന് പരിക്കേറ്റ സംഭവം: വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ സനല്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സനല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല. താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനല്‍ വിശദീകരിച്ചു. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍ പറഞ്ഞു. കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു. കൃഷ്ണകുമാറിനെ […]
Read more

Recent News

Advertisement
WhiteswanTV Footer