Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴയിൽ എൻഡിഎയിൽ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബിജെപി സ്വന്തമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ആലപ്പുഴ തെക്ക് ജില്ലാ പരിധിയിൽ നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലാണ് പാർട്ടി മത്സരിക്കുക.

നൂറനാട് ഡിവിഷനിൽ ബിഡിജെഎസ് ആലപ്പുഴ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി വി. സതീഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും.

ബിജെപി നേതൃത്വവുമായി നടന്ന ആദ്യഘട്ട ചർച്ചയിൽ ബിഡിജെഎസ് നൂറനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനു വേണ്ടി ശക്തമായ സമ്മർദം ചെലുത്തിയിരുന്നു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിയെ മത്സരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നിത്.

പരിഗണിക്കാമെന്ന ഉറപ്പ് ബിജെപി നേതൃത്വം നൽകിയെങ്കിലും കഴിഞ്ഞദിവസം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അനൂപിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ബിഡിജെഎസും തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ നാലു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഈ പ്രാവിശ്യം രണ്ട് സീറ്റുകൾ മാത്രമേ തരികയുളളുവെന്ന് ബിജെപി നേതൃത്വം അറിയിച്ചതായി ബിഡിജെഎസ് നേതാക്കൾ പറയുന്നു.

Advertisement
WhiteswanTV Footer