Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BDJS

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിക്കുമെന്ന് അറിയിച്ചു. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്റായിരുന്ന സ്മിത, നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഒറ്റൂർ ഡിവിഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് അവർ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിലെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പറഞ്ഞു. പാർട്ടിയിൽ വ്യക്തി […]
Read more

തവനൂർ മണ്ഡലത്തിൽ ബിഡിജെഎസ് പതിനൊന്നാം സ്ഥാപകദിനം ആഘോഷിച്ചു

മലപ്പുറം: തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിഡിജെഎസിൻ്റെ പതിനൊന്നാമത് സ്ഥാപകദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പതാക ഉയർത്തി മലപ്പുറം ജില്ലാ സെക്രട്ടറി പ്രജിത്ത് തേറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.പി., വൈസ് പ്രസിഡണ്ട് വാസ്മാ മനോജ്, ജനറൽ സെക്രട്ടറിമാരായ ഷാജി നരിപ്പറമ്പ്, വിജയൻ കോലത്ത്, ദിലീപ് അമേറ്റിക്കര എന്നിവർ നേതൃത്വം നൽകി.
Read more

ആലപ്പുഴയിൽ എൻഡിഎയിൽ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബിജെപി സ്വന്തമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ആലപ്പുഴ തെക്ക് ജില്ലാ പരിധിയിൽ നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലാണ് പാർട്ടി മത്സരിക്കുക. നൂറനാട് ഡിവിഷനിൽ ബിഡിജെഎസ് ആലപ്പുഴ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി വി. സതീഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണിക്കാവ്, കൃഷ്ണപുരം ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. ബിജെപി നേതൃത്വവുമായി നടന്ന ആദ്യഘട്ട ചർച്ചയിൽ ബിഡിജെഎസ് നൂറനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനു വേണ്ടി […]
Read more

ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കാത്ത പഞ്ചായത്തുകളിൽ ബി.ഡി.ജെ.എസ്. ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ബി.ഡി.ജെ.എസ്. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേലാണ് പാലായിൽ നടന്ന മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസത്തിനുള്ളിൽ ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുള്ള അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നിർണായക ശക്തിയായി മാറാൻ ബി.ഡി.ജെ.എസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ ഭാരവാഹികൾ […]
Read more

കോട്ടയത്തും ബിഡിജെഎസിനെ തഴഞ്ഞ് എൻഡിഎ

കോട്ടയം: കോട്ടയത്തും എന്‍ഡിഎയില്‍ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം. കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിനായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ധിച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ […]
Read more

നിലമ്പൂരിലെ ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിന്റെ പേര് പരിഗണിക്കുന്നുണ്ട്. ബിജെപി നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തി ബിഡിജെഎസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. വിദേശ യാത്രയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെ തിരുവനന്തപുരത്ത് എത്തും. ബിജെപി നിർദേശപ്രകാരം ബിഡിജെഎസ് ആയിരിക്കും നിലമ്പൂരിൽ മത്സരിക്കുക. നേരത്തെ കോൺഗ്രസ് നേതാക്കളെയടക്കം സ്ഥാനാർത്ഥിത്വത്തിനായി ബിജെപി സമീപിച്ചിരുന്നു. […]
Read more

മലപ്പുറത്ത് ഈഴവര്‍ വോട്ടുകുത്തിയന്ത്രങ്ങള്‍; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശന്‍

നിലമ്പൂര്‍:മലപ്പുറത്ത് ഈഴവര്‍ക്ക് കടുത്ത അവഗണനയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലമ്പൂര്‍ ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി സമ്മേളനത്തിലാണ് വെള്ളാപ്പിള്ളിയുടെ വിവാദപരാമര്‍ശം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ട് സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അല്ലാതെ ഒരു കോളേജോ പള്ളിക്കൂടമോ ഉണ്ടോ? വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗം. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്.സംഘടിച്ച് വോട്ടുബാങ്കായി നിന്നിരുന്നെങ്കില്‍ നമുക്കും ഇതെല്ലാം നേടാനായേനെയെന്നും അദ്ദേഹം പറഞ്ഞു
Read more

നയത്തിൽ മാറ്റമില്ല…..

സി പി സുഗതൻ ഹിന്ദു പാർലമെന്റ് ഒരു രണ്ടാം നവോഥാന പ്രസ്ഥാനമായതു കൊണ്ട് ( സിപിഎം നവോഥാനമല്ല) അതിനും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിൽ എനിക്കും സാമൂഹ്യ രംഗത്ത് രണ്ടു പോർമുഖങ്ങളാണുള്ളത്. (1)പോപ്പുലർ ഫ്രണ്ട് പോലുള്ള ജിഹാദി രാഷ്ട്ര വിരുദ്ധ ശക്തികളും അതിനൊപ്പം നിൽക്കുന്ന കമ്മി,/കൊങ്ങി കൂട്ടു കേട്ട് രാഷ്ട്രീയക്കാർ (2) കേരള സംഘപരിവാരിലുള്ള വയറ്റു പിഴപ്പുകാർ, അഴിമതിക്കാർ, സംഘത്തിന്റെയും, രാഷ്ട്രീയത്തിൽ മോദിയുടെയും ആദർശങ്ങൾക്ക് കടക വിരുദ്ധമായി പ്രവർത്തിക്കുന്നവർ. കൂടാതെ സംഘ പരിവാറിലെ കുശുമ്പ്കാർ (കഴിവ് […]
Read more

ബിഡിജെഎസ് യുഡിഎഫിലേക്ക്…?

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തുടരുന്ന ബിഡിജെഎസ് അധികം വൈകാതെ യുഡിഎഫിലേക്ക് ചേക്കേറാൻ സാധ്യത. പാർട്ടി രൂപീകരിച്ചത് മുതൽക്കേ എൻഡിഎ മുന്നണിയിൽ ആയിരുന്ന ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഒരു പാർട്ടി എന്ന നിലയിൽ ബിഡിജെഎസിന് എൻഡിഎ മുന്നണിയിൽ നിലനിൽക്കുന്നിടത്തോളം കാലം യാതൊരു മുന്നേറ്റവും സൃഷ്ടിക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഭൂരിഭാഗം ബിഡിജെഎസ് അനുകൂലികളും ബിജെപിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നു എന്നതാണ്. ബിഡിജെസിലെ 90 ശതമാനത്തിലേറെ പ്രവർത്തകരും എസ്എൻഡിപിയിലുള്ളരാണ്. അവർക്കെല്ലാം […]
Read more

പ്രചരണങ്ങൾ വ്യാജം; എൻഡിഎ മുന്നണി വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎ മുന്നണിയിൽ നിന്നും പുറത്തു പോകുമെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായാണ് തുഷാർ വെള്ളാപ്പള്ളി സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഡിജെഎസ് എൻഡിഎ മുന്നണി വിടുന്നു എന്ന വാർത്തയെ എല്ലാതവണത്തെയും പോലെ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നു. എൻഡിഎക്കൊപ്പം അടിയുറച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തുഷാറിന്റെ മറുപടി.
Read more

Recent News

Advertisement
WhiteswanTV Footer