തൃശൂർ: മേലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇടതു മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് വിമത സ്ഥാനാര്‍ത്ഥി. സിപിഐയുടെ സിറ്റിംങ്ങ് സീറ്റായ പാലപ്പിള്ളിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ അവറാച്ചന്‍ മേച്ചേരിക്കെതിരെ സാമുദായിക നേതാവും പത്രഏജന്റുമായ പി.കെ. അശോകനാണ് വിമതനായി മത്സരിക്കുന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
ഒദ്യോഗിക സ്ഥാനാര്‍ത്ഥിയായ മുന്‍വാര്‍ഡ് മെമ്പര്‍ അവറാച്ചന്‍ മേച്ചേരിക്ക് സീറ്റ് നല്‍കുന്നതിനെതിരെ പ്രാദേശിക നേതൃത്വം എതിരായിരുന്നു. ഇത് ഗൗനിക്കാതെയാണ് മണ്ഡലം നേതൃത്വം അവറാച്ചനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പത്താം വാര്‍ഡിലേയും പാലപ്പിള്ളി മേഖലയില മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പി.കെ.അശോകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
പി.കെ.അശോകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യം നിരാകരിച്ച് പാര്‍ട്ടി നേതൃത്വം അവറാച്ചനെ സ്ഥാനാര്‍ത്ഥിയാക്കിയത്തോടെ. അശോകന് വേണ്ടി പാര്‍ട്ടിയിലെ മുഴുവന്‍ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെ കൂടെ പ്രവര്‍ത്തിക്കുവാന്‍ ആളില്ലാത്ത അവസ്ഥയാണ്.
പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുവാന്‍ സിപിഐ നേതൃത്വത്തിന് കഴിയാത്ത അവസ്ഥയാണ്.സിപിഐയുടെ പ്രവര്‍ത്തനം കൂടുതല്‍ ഉള്ള മേഖലയായ ഇവിടെ നടപടിയെടുത്താല്‍ പാലപ്പിള്ളി മേഖലയില്‍ സിപിഐയുടെ പ്രവര്‍ത്തനം ഇല്ലാതെ ആവുന്ന അവസ്ഥയിലായത്തോടെയാണ് നടപടിയെടുക്കുവാന്‍ നേതൃത്വം ഭയപ്പെടുന്നത്.വിമത നീക്കത്തെ തുടര്‍ന്ന് ഇടതു മുന്നണിക്ക് നിലവിലെ സീറ്റ് നഷ്ടപ്പെടുമെന്ന നിലയിലാണെന്നും പറയപ്പെടുന്നു




