Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Local body elections

അവകാശ സംരക്ഷണത്തിലാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടം; ഒരേ സർവ്വീസ് സംഘടനയിലെ അഞ്ച് പേർ അഞ്ചിടത്ത് സ്ഥാനാർഥികൾ

കണ്ണൂർ: ഒരേ സർവ്വീസ് സംഘടനയിലെ അഞ്ച് പേർ അഞ്ചിടത്ത് സ്ഥാനാർഥികൾ. ഇടതും വലതും സ്വതന്ത്രരു മുണ്ടിവരിൽ . എല്ലാവരും കണ്ണൂർ ജില്ലക്കാർ . എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേൻ പ്രവർത്തകരായ എൻ. സി. ടി. ഗോപീകൃഷ്ണൻ,കെ .വി. ജതീന്ദ്രൻ,കലിക്കോടൻ രാജേഷ്, രാജു ജോസഫ്, സുരേഷ് കുമാർ കല്ലുമ്മൽ എന്നിവരാണിവർ. എൽ ഡി എഫിൽ ഒരാളും യുഡിഎഫിൽ മൂന്നും സ്വതന്ത്രനായി ഒരാളുമാണ് മത്സര രംഗത്ത്. സംഘടനയുടെ സംസ്ഥാന ട്രഷറർ എൻ.സി.ടി. ഗോപീകൃഷ്ണൻ പാനൂർ നഗരസഭയിലെ 28 […]
Read more

തെരഞ്ഞെടുപ്പ് മുന്നോടിയായി ജില്ലാ അധികൃതരുടെ കർശന നടപടി

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ വിവിധ പരിശോധനകൾ നടന്നു. രേഖകളുടെ ശരിവിശകലനത്തിനായി വിവിധ പഞ്ചായത്ത് പ്രവർത്തകരുടെ യോഗങ്ങൾ നടത്തി. തിരഞ്ഞെടുത്ത് സമാനപരമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിച്ചുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ ജയിലിൽ ഉള്ളത് സംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർ നടപടികൾ ശക്തമാക്കി. പോളിങ്ങ് ജീവനക്കാർക്കും, ഗ്രാമ പഞ്ചായത്തുകൾക്കും തിരഞ്ഞെടുത്ത് ബന്ദപ്പട്ട പ്രദേശങ്ങളിൽ പരിശീലനം നൽകുന്നതും, നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുന്നതും ഉറപ്പുവരുത്തുകയാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ലോക്കൽ ബോഡി ഇലക്ഷൻ അഡ്‌മിനിസ്ട്രേറ്റർ (ലീഫ്) […]
Read more

താനൂരിൽ യുഡിഎഫ് തെരഞ്ഞടുപ്പ് പ്രചരണ കൺവെൻഷൻ പ്രൗഢമായി

മലപ്പുറം: താനൂരിൽ യു.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചരണ കൺവെൻഷൻ പ്രൗഢമായി.താനൂർ മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം പികെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പിൽ ഭരണകൂട വിരുദ്ധത പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താനൂർ ടീവീസ് ഹാളിൽ നടന്ന കൺവെൻഷനിൽ ജനപങ്കാളിത്തം കൊണ്ട് ആവേശമായി. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഡിവിഷനുകളിൽ ഒന്നാം ഘട്ട പ്രചരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ്. നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടും എന്ന് തന്നേയാണ് വിലയിരുത്തൽ. ഡിവിഷൻ തലങ്ങളിൽ ചിട്ടയായ പ്രവർത്തനമാണ് […]
Read more

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ. എ.പി സ്മിജിക്ക് ഒഴൂരിൽ ഊഷ്‌മള വരവേൽപ്പ്

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യു. ഡി. എഫ് സ്ഥാനാർഥി അഡ്വ. എ. പി സ്മിജിക്ക് ഒഴൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഊഷ്മള വരവേൽപ്പ് നൽകി.ദളിത് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ. പി ഉണ്ണികൃഷ്ണന്റെ മകൾ സ്മിജിയാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എന്നതുകൊണ്ട് തന്നെ പ്രവർത്തകർ ഏറെ താല്പര്യപൂർവ്വം അവരെ വരവേൽക്കാനെത്തി. താനൂർ ശോഭ പറമ്പ് ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിൽ പങ്കെടുത്ത ശേഷമാണ് സ്മിജി ഒഴൂരിൽ എത്തിയത്. […]
Read more

പോളിംഗ് ബൂത്ത് നിർദ്ദേശങ്ങൾ കർശനമാക്കി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാർത്ഥികളുടെ ബൂത്തുകൾ സ്ഥാപിക്കുന്നത് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ ബൂത്ത് സ്ഥാപിക്കുമ്പോൾ പോളിങ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലവും നഗരസഭാ മേഖലയിലെന്നാൽ 100 മീറ്റർ അകലവും പാലിക്കണമെന്നതാണ് പ്രധാന നിർദേശം. സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ അടങ്ങിയ ഒരു ബാനർ മാത്രം ബൂത്തില്‍ സ്ഥാപിക്കാം. ബൂത്ത് സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. […]
Read more

ജോലിക്കിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം; ചുമതലയിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട് ജില്ലാ കളക്‌ടര്‍

മലപ്പുറം: ജോലി ചെയ്യുന്നതിനിടെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയ ബിഎല്‍ഒ വാസുദേവനെതിരെ നടപടി. ഇയാളെ ചുമതലയില്‍ നിന്ന് മാറ്റാൻ ജില്ലാ കളക്‌ടർ ഉത്തരവിട്ടു. വാസുദേവനോട് സംഭവത്തില്‍ വിശദീകരണവും തേടി. സംഭവത്തിൽ വിശദീകരണം ലഭിച്ചശേഷം തുടർനടപടികളുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം.കഴിഞ്ഞ ദിവസം തിരൂരില്‍ എന്യൂമറേഷൻ ഫോം കളക്ഷൻ ക്യാമ്പിനിടെയാണ് പ്രകോപിതനായ വാസുദേവൻ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേർ എന്യൂമറേഷൻ ഫോം നല്‍കാനായി മുന്നില്‍ നിന്നപ്പോഴാണ് വാസുദേവൻ മുണ്ടുപൊക്കി അശ്ലീല പ്രദർശനം […]
Read more

തദ്ദേശതിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ പുതിയ വാർഡുകൾ വന്നപ്പോൾ സ്ഥാനാർഥികൾ  കുറഞ്ഞു

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കുന്നത് 5278 സ്ഥാനാർഥികൾ. അതിൽ 2,821 പേർ സ്ത്രീകളും 2,457 പേർ പുരുഷന്മാരുമാണ്. ഇപ്രാവശ്യം വാർഡുകൾ കൂടിയെങ്കിലും കഴി‍ഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആകെ സ്ഥാനാർഥികളുടെ എണ്ണത്തിൽ വലിയ കുറവു വന്നു. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭ എന്നിവിടങ്ങളിൽ 99 വാർഡ്/ഡിവിഷനുകൾ വർധിച്ചിരുന്നു. അതിൻപ്രകാരം സ്ഥാനാർഥികളുടെ ആകെ എണ്ണത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇപ്പ്രാവശ്യം 154 പേരുടെ കുറവുണ്ട്. ആകെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം, സ്ഥാനാർഥികളുടെ എണ്ണം, പുരുഷൻ, സ്ത്രീ എന്ന ക്രമത്തിൽ) ∙ […]
Read more

റിബൽ ശല്യം ചാലക്കുടിയിൽ യുഡിഎഫിന് തലവേദന

തൃശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തലവേദനയാവുന്നു. നിലവിലെ കൗണ്‍സിലറായിരുന്ന ലിബി ഷാജി ആര്യങ്കാല വാര്‍ഡിലും,നിലവിലെ കൗണ്‍സിലര്‍ മൈത്രി നഗറില്‍ മത്സരിക്കുന്ന ജോര്‍ജ്ജ് തോമാസിനെതിരെ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയായ ബില്‍ഫി ജോര്‍ജ്ജും,വാര്‍ഡ് 17ല്‍ മുന്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാമായിരുന്നു ഡെന്നി മൂത്തേടന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജിയോ കിഴക്കും തലക്കെതിരെ മത്സരിക്കുന്നു,. ഏറെ ചര്‍ച്ചയായ സ്ഥാനാര്‍ത്ഥിമാണ് ആര്യങ്കാലയിലേത്. മുസ്ലീം ലീഗിന്റെ സിറ്റിംങ്ങ് സീറ്റ് വേണമെന്ന് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും പകരം ലീഗിനെ […]
Read more

വിമതർക്ക് ഡി.സി.സിയുടെ അന്ത്യശാസന

കോഴിക്കോട് : കോഴിക്കോടുള്ള കോൺഗ്രസ്സ് വിമതർക്ക് ഡി.സി.സിയുടെ അന്ത്യശാസന. ജില്ലയിൽ മൂന്നിടത്ത് കോൺഗ്രസ്സ് വിമതർ ഉണ്ടെന്നും, അവർ പരസ്യമായി പ്രഖ്യാപനം നടത്തി 48 മണിക്കൂറിനുള്ളിൽ മത്സര രംഗത്ത് നിന്ന് പിന്മാറണമെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. താഴെത്തട്ടിലുള്ള ചർച്ചകളിലൂടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളില്ല. എന്നിട്ടും കാരശ്ശേരി, പൂവാട്ടുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും, തിരുവമ്പാടി പഞ്ചായത്തിലും വിമതരുണ്ട്. ഇവർ മത്സര രംഗത്ത് തുടർന്നാൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കും. താത്കാലികമായ മനക്ഷോഭം കാരണമാണ് മത്സരരംഗത്ത് നിൽക്കുന്നതെങ്കിൽ […]
Read more

നേതൃത്വത്തെ വെട്ടിലാക്കി മേലൂരിൽ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥി

തൃശൂർ: മേലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇടതു മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് വിമത സ്ഥാനാര്‍ത്ഥി. സിപിഐയുടെ സിറ്റിംങ്ങ് സീറ്റായ പാലപ്പിള്ളിയില്‍  ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ അവറാച്ചന്‍ മേച്ചേരിക്കെതിരെ സാമുദായിക നേതാവും പത്രഏജന്റുമായ പി.കെ. അശോകനാണ് വിമതനായി മത്സരിക്കുന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഒദ്യോഗിക സ്ഥാനാര്‍ത്ഥിയായ മുന്‍വാര്‍ഡ് മെമ്പര്‍ അവറാച്ചന്‍ മേച്ചേരിക്ക് സീറ്റ് നല്‍കുന്നതിനെതിരെ പ്രാദേശിക നേതൃത്വം എതിരായിരുന്നു. ഇത് ഗൗനിക്കാതെയാണ് മണ്ഡലം നേതൃത്വം അവറാച്ചനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പത്താം വാര്‍ഡിലേയും പാലപ്പിള്ളി മേഖലയില മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പി.കെ.അശോകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് […]
Read more
Advertisement
WhiteswanTV Footer