തൃശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തലവേദനയാവുന്നു. നിലവിലെ കൗണ്‍സിലറായിരുന്ന ലിബി ഷാജി ആര്യങ്കാല വാര്‍ഡിലും,നിലവിലെ കൗണ്‍സിലര്‍ മൈത്രി നഗറില്‍ മത്സരിക്കുന്ന ജോര്‍ജ്ജ് തോമാസിനെതിരെ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയായ ബില്‍ഫി ജോര്‍ജ്ജും,വാര്‍ഡ് 17ല്‍ മുന്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാമായിരുന്നു ഡെന്നി മൂത്തേടന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജിയോ കിഴക്കും തലക്കെതിരെ മത്സരിക്കുന്നു,.
ഏറെ ചര്‍ച്ചയായ സ്ഥാനാര്‍ത്ഥിമാണ് ആര്യങ്കാലയിലേത്. മുസ്ലീം ലീഗിന്റെ സിറ്റിംങ്ങ് സീറ്റ് വേണമെന്ന് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും പകരം ലീഗിനെ വേറെ വാര്‍ഡ് നല്‍കാമെന്നും പറഞ്ഞെങ്കിലും ലീഗ് വഴങ്ങിയില്ല. യൂഡിഎഫ് സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും യുഡിഎഫിലെ ചില നേതാക്കള്‍ അത് ഉള്‍ക്കൊളുവാന്‍ തയ്യാറായില്ല. ലീഗിന്റെ കഴിഞ്ഞ മത്സരിച്ച ജോജി കാട്ടാളന്റെ ഭാര്യ ലിജി ജോജിയെ മത്സരിപ്പിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കുവാന്‍ യുഡിഎഫിലെ പ്രമുഖര്‍ തയ്യറാവാതെ വന്നതോടെയാണ് മുന്‍ കൗണ്‍സിലര്‍ ലിബി ഷാജിയെ ഇവിടെ മത്സരിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു,
നിലവിലെ പല സീനിയര്‍ കൗണ്‍സിലര്‍മാര്‍ക്ക് മത്സരിക്കുവാന്‍ വാര്‍ഡുകള്‍ ഇല്ലാതെ മാറി നില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ലിബി ഷാജിക്ക് സീറ്റ് വേണമെന്ന ചില നേതാക്കളുടെ വാശിയാണ് പ്രശ്‌നമായത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഡിഎഫ് ജില്ല നേതൃത്വം സീറ്റ് ഔദ്യോഗികമായി മുസ്ലീം ലീഗിന് കൊടുക്കുകയും ലിജി ജോജിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയും ചെയ്തത്തോടെയാണ് കൗണ്‍സിലര്‍ ലിബി ഷാജി പൈനാപ്പിള്‍ ചിഹ്നത്തില്‍ സ്വതന്ത്രയായി മത്സരിക്കുവാന്‍ തീരുമാനിച്ച് രംഗത്ത് വന്നിരിക്കുന്നത്.
മൈത്രി നഗര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് തോമാസിന് വെല്ലവിളി ഉയര്‍ത്തി കൊണ്ടാണ് വാര്‍ഡില്‍ സ്വാധീനമുള്ള ബില്‍ഫി ജോര്‍ജ്ജ് സീറ്റ് ആവശ്യപ്പെടെങ്കിലും വിട്ടു നല്‍കുവാന്‍ തയ്യാറാവാതെ വന്നതോടെയാണ് ജോര്‍ജ്ജിനെതിരെ മത്സരിക്കുവാന്‍ ബില്‍ഫി തീരുമാനിച്ചിരിക്കുന്നത്. മറ്റൊരു റിബല്‍ സ്ഥാനാര്‍ത്ഥിയായ ഡെന്നി മൂത്തേടന് യൂഡിഎഫ് നേതൃത്വം പല തെരഞ്ഞെടുപ്പുകളിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് സീറ്റുകള്‍ നിഷേധിച്ചു വരികയായിരുന്നു. ഇത്തവണ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിക്കില്ലെന്ന് മനസിലാക്കിയത്തോടെയാണ് ഡെന്നി മൂത്തേടന്‍ സ്വതന്ത്രനായി മത്സര രംഗത്ത് വരികയായിരുന്നു. ഭരണ തുടര്‍ച്ചക്കായി ശ്രമിക്കുകയാണ് യുഡിഎഫ് നേതൃത്വം.37 സീറ്റുകളില്‍ മത്സരിക്കുന്ന യൂഡിഎഫിനെ റിബല്‍ ശല്യം മറ്റു വാര്‍ഡുകളിലെ വിജയത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് നേതൃത്വം.






