Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ. എ.പി സ്മിജിക്ക് ഒഴൂരിൽ ഊഷ്‌മള വരവേൽപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യു. ഡി. എഫ് സ്ഥാനാർഥി അഡ്വ. എ. പി സ്മിജിക്ക് ഒഴൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഊഷ്മള വരവേൽപ്പ് നൽകി.ദളിത് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ. പി ഉണ്ണികൃഷ്ണന്റെ മകൾ സ്മിജിയാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എന്നതുകൊണ്ട് തന്നെ പ്രവർത്തകർ ഏറെ താല്പര്യപൂർവ്വം അവരെ വരവേൽക്കാനെത്തി. താനൂർ ശോഭ പറമ്പ് ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിൽ പങ്കെടുത്ത ശേഷമാണ് സ്മിജി ഒഴൂരിൽ എത്തിയത്. ഒഴൂർ കുറുവട്ടിശ്ശേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

പലയിടങ്ങളിലും സ്ത്രീകളടക്കം നിരവധി പേരാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയെ വരെ വേൽക്കാനെത്തിയത്. പര്യടനത്തിനിടെ ഒഴൂർ കുറുവട്ടി ശ്ശേരിയിലെത്തിയ സ്മിജിയെ വീട്ടുടമ രാമൻ നമ്പൂതിരി ഷാൾ അണിയിച്ചു സ്വീകരിച്ചു. വീട്ടുകാരും കുടുംബാഗങ്ങളും സ്ഥാനാർത്ഥിയെ ആശിർവദിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവ് ചിന്ന നായരെയും വീട്ടിൽ പോയി ആശിർവാതം വാങ്ങാനും സ്മിജി മറന്നില്ല. അപ്പാടയിലെത്തിയപ്പോൾ ഒട്ടേറെപേരാണ് യു. ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് തടിച്ചു കൂടിയത്. കുട്ടികളും സ്ത്രീകളുമെല്ലാം തന്നെ സ്വീകരണ പരിപാടികളിൽ പങ്കാളികളായിരുന്നു.

ഒഴൂരിലെ മൂന്ന് യു.ഡി.എഫ് കൺവെൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളായ ഷക്കീല ചിറ്റമ്പലം, ബിജു കുട്ടൻ,ബിന്ദു,സലീം മുക്കാട്ടിൽ,വി.ജസീർ എന്നിവരും യു. ഡി. എഫ് നേതാക്കളായ കെ. എൻ. മുത്തുക്കോയ തങ്ങൾ, പി. വാസുദേവൻ,ബി. സൈദലവി ഹാജി,എൻ. ജാബിർ,ഹനീഫ കള്ളിയാട്ട്,ഹംസ കുട്ടി മനയത്തിൽ, പി. അഷ്‌റഫ്‌ മീനടത്തൂർ, മുജീബ് താനാളൂർ, മുഹമ്മദലി പന്ത്രോളി, വെള്ളാലി ഹംസഹാജി, സുബൈർ കള്ളിയാട്ട്,നവാസ് ഒഴൂർ, സൈദലവി അപ്പാട, ബഷീർ പാലപ്പെട്ടി,കെ.പി നാസർ,എം.ഹനീഫ തുടങ്ങിയവർ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്കൊപ്പയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താനൂർ ഗവണ്മെന്റ് ദേവധാർ ഹയർ സെക്കന്ററി സ്കൂൾ, നിറമരുതൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, മീനടത്തൂർ ഗവർമെന്റ് ഹൈസ്കൂൾ എന്നിവയിലെത്തി വിദ്യാർത്ഥികളുമായി പരിചയപ്പെടാനും സ്മിജി അവസരം കണ്ടെത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix