ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണത്തിന് എതിരെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ മലയാളികളും . തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടുപേരെയും പട്യാല കോടതിയിൽ ഹാജരാക്കി. ഇവരിൽ ഒരാൾ നിലവിൽ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയവരുമാണ്.
കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്തവർ അർബൻ നക്സലുകളുടെ നിലപാടുകൾ പിന്തുടരുന്നതായും, മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതായും ആരോപിച്ചു. വയുമലിനീകരണത്തിന് എതിരായ പ്രതിഷേധം അല്ല ഇവർ ഉദ്ദേശിച്ചതെന്നും പൊലീസിനെ ആക്രമിച്ചെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.




