തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മൃതശരീരം പുറത്തെടുത്ത് , ശരീര ഭാഗങ്ങൾ ആചാരത്തിനായി ഉപയോഗിച്ചതിന് അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ്. വീരവനല്ലൂരിലെ സുഡലൈമട സ്വാമി ക്ഷേത്രത്തിലെ കൊടൈ ഉത്സവത്തിനിടെ ജൂൺ 6 നാണ് സംഭവം നടന്നത്.
സമക്കോട്ടൈ വേട്ടൈ എന്നറിയപ്പെടുന്ന ഒരു രാത്രി വൈകിയുള്ള ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്നാണ് റിപ്പോർട്ട് . ഒരു ശ്മശാനത്തിലേക്ക് പോയി, പകുതി കത്തിയ മൃതദേഹത്തിൽ നിന്ന് ശരീരഭാഗങ്ങൾ പുറത്തെടുത്താണ് ആചാരങ്ങൾ നടത്തിയത്.
കൂടാതെ ഈ ആചാരങ്ങൾ ആഘോഷിക്കുന്നതിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . വീഡിയോയിൽ സന്യാസിമാർ വാളുകൾ ഉയർത്തിപ്പിടിച്ച് ശരീരഭാഗങ്ങൾ പിടിച്ച് നൃത്തം ചെയ്യുന്നത് കാണാം, കൂടാതെ ഇതെല്ലം നോക്കി നിൽക്കുന്ന ആളുകളെയും വിഡിയോയിൽ കാണാം . അതേസമയം ഈ വീഡിയോ പുറത്ത് വന്നതോടെയാണ് ഇവർക്കെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത 2023 ലെ നാല് വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് സെക്ഷൻ 270 (പൊതു ശല്യം), ബിഎൻഎസ് 272 അണുബാധ പടരാൻ സാധ്യതയുള്ള മാരകമായ പ്രവൃത്തി, ബിഎൻഎസ് 301 ശ്മശാന സ്ഥലങ്ങളിൽ അതിക്രമിച്ചു കടക്കൽ, നാശനഷ്ടങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 3. എന്നീ വകുപ്പുകളെ പ്രകാരമാണ് ഇവർക്കെതിരെ കേസ്.




