സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമരാവതി വേശ‍്യകളുടെ തലസ്ഥാനം വിവാദ പരാമർശം നടത്തിയ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുതിർന്ന പത്രപ്രവർത്തകനും സാക്ഷി ടിവി അവതാരകനുമായ കൊമ്മിനേനി ശ്രീനിവാസ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) നടത്തിയ പ്രോഗ്രാമാറ്റിക് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷൻ (PMPSE) സംബന്ധിച്ച അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

ഇന്ത്യയിൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാന്ദ്രത ആന്ധ്രാപ്രദേശിലാണെന്ന് ഈ പഠനത്തിൽ കണ്ടെത്തി. അതേസമയം അമരാവതി വേശ‍്യകളുടെ തലസ്ഥാനമാണെന്ന വിവാദ പരാമർശമാണ് ഇദ്ദേഹം നടത്തിയത്.അതേസമയം ഈ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും ഇതേ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയും തമ്മിൽ ത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ പരാമർശങ്ങൾ നടത്തിയതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

അതേസമയം അറസ്റ്റിലായ മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് തുടർ നിയമനടപടികൾക്കായി ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി. ഇയാളെ ഗുണ്ടൂർ ജില്ലയിലെ കോടതിയിൽ ഹാജരാക്കും. അതേസമയം ഈ പരാമർശം സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ടിഡിപിയും, സഖ‍്യകക്ഷികളായ ജനസേന പാർട്ടിയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.