Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്വാസകോശം കഴുകിയെടുത്ത് പുതു ചികിത്സ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായ 65-കാരിക്ക് പുതുജീവന്‍. അപൂർവ്വ ചികിത്സാ രീതിയിലൂടെയാണ് 65 കാരിക്ക് പുതുജീവൻ ലഭിച്ചത്. കോട്ടയം സ്വദേശിനിയായ 65കാരിയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അതീവ ഗുരുതരാവസ്ഥയിലായത്. മുറിയില്‍ തിങ്ങിനിറഞ്ഞ പുക ശ്വസിച്ച വീട്ടമ്മയെ അതീവ ഗുരുതരാവസ്ഥയിലാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്.

അമൃത ആശുപത്രിയിലെ പൾമണറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ പാല് പോലുള്ള ദ്രാവകം നിറയുന്ന പള്‍മണറി അള്‍വിയോളാര്‍ പ്രോട്ടിനോസിസ് എന്ന അവസ്ഥയാണ് 65കാരിക്കുള്ളതെന്ന് വ്യക്തമായത്. ശ്വാസകോശത്തിൽ അടിഞ്ഞു കൊണ്ടിരുന്ന വെളുത്ത ദ്രാവകം നീക്കാൻ അപൂര്‍വമായ ചികിത്സാരീതിയാണ് അമൃത ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റ് ഡോക്ടര്‍ ടിങ്കു ജോസഫ് നടത്തിയത്. വെന്റിലേറ്റർ സഹായത്തോടെ ശ്വസിച്ചിരുന്ന 65കാരി സാധാരണ രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടതായും അമൃത ആശുപത്രി വിശദമാക്കി.

40 ലിറ്ററോളം ഇളംചൂടുള്ള ഉപ്പുവെള്ളം ശ്വാസകോശത്തിലൂടെ കടത്തിവിട്ട് കഴുകി കളയുന്നതായിരുന്നു ചികിത്സ. ഇത് പല ആവര്‍ത്തി നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ ദ്രാവകം നീക്കിക്കളയാനായത്. ശരീരത്തില്‍ സര്‍ഫാക്ടന്റ് പ്രോട്ടീന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ശ്വാസകോശത്തില്‍ ഇത്തരം ദ്രാവകം അടിഞ്ഞുകൂടുന്നതെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ഡോ. ശ്രീരാജ് നായര്‍, ഡോ. തുഷാര മഠത്തില്‍, എബിന്‍ അഗസ്റ്റിന്‍ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

Advertisement
WhiteswanTV Footer