Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാള’നില്‍ നായികയാകാന്‍ രജിഷ വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാട്ടാളൻ. ഷരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ നായികയായെത്തുന്നത് രജിഷ വിജയന്‍ ആണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ‘കാട്ടാള’ന്റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

2016-ല്‍ ‘അനാരുഗ കരിക്കിന്‍ വെള്ള’ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ രജിഷയ്ക്ക് ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും മലയാളത്തിന് പുറത്തും അതിനുശേഷം ലഭിക്കുകയുണ്ടായി. ‘കര്‍ണന്‍’, ‘ജയ് ഭീം’, ‘ജൂണ്‍’ തുടങ്ങിയ പ്രേക്ഷക- നിരൂപകപ്രശംസ നേടിയ സിനിമകളുടെ ഭാഗമായ രജിഷയുടേതായി ‘സര്‍ദാര്‍ 2’, ‘ബൈസണ്‍’, ‘കളങ്കാവല്‍’ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളാണ് ഇനി വരാനിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന അഭിനയ മികവില്‍ തെന്നിന്ത്യയിലെ തന്നെ മികവുറ്റ നായികമാരുടെ ഗണത്തിലാണ് രജിഷയുടെ സ്ഥാനം. കരിയറില്‍ തന്നെ ഏറെ ശ്രദ്ധ നേടാന്‍ പോകുന്ന കഥാപാത്രമാകും ‘കാട്ടാളനി’ല്‍ രജിഷയുടേതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയതാരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതംചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ ‘ആന്റണി വര്‍ഗ്ഗീസ്’ എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: ദി കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോകപ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

Recent News

Advertisement
WhiteswanTV Footer