റിയാദ്: തീർത്ഥാടന കാലത്തിന് അവസാനം കുറിച്ച് ഹജ്ജ് കർമ്മങ്ങൾക്ക് അവസാനമായി. ഹജ്ജ് കർമങ്ങൾ അവസാനിച്ചതോടെ ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടങ്ങി. ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2,800 തീർഥാടകരാണ് തിരിച്ചുപോയത്.
നാട്ടിൽനിന്ന് എത്തിയ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലാണ് ഹാജിമാരുടെ മടക്കയാത്രകൾ. കഅ്ബയിലെത്തി വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. യാത്ര തിരിക്കുന്നതിന് 12 മണിക്കൂർ മുമ്പേ താമസസ്ഥലങ്ങളിൽ തിരിച്ചെത്തണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്.




