സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ തീരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് പ്രാഥമിക നിഗമനം. യമൻ പൗരന്റെ മൃതദേഹം ആണോ എന്നാണ് സംശയം. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം.

അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റും. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനിയാണ് കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുന്നത്. റോഡ് മാർഗമാകും കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Advertisement

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »
Advertisement