മലപ്പുറം: 12 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരന് 145 വർഷം കഠിനതടവ് വിധിച്ച് കോടതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനാണ് കഠിനതടവ് വിധിച്ചത്. തടവിന് പുറമേ 8.75 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.






