Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടാന ആക്രമണം; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. വനത്തോട് ചേർന്ന പ്രദേശത്താണ് കുമാരൻ താമസിക്കുന്നത്. അഞ്ചു മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്.

കാട്ടാന പ്രദേശത്ത് തുടരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിൽ കാര്യമായി രീതിയിൽ ചവിട്ടേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുമാരന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നു മാസം മുൻപ് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ജീവൻ കൂടി നഷ്ടമായത്.

Content: Wild elephant attack; Palakkad native dies tragically

Recent News

Advertisement
WhiteswanTV Footer