കൊല്ലം:കൊല്ലത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.






