ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ 2018-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് വടചെന്നെെ. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെപ്പറ്റി ഒരു ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ.
സിലമ്പരശനുമായി ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ വടചെന്നൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് വെട്രിമാരൻ പറയുന്നത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.






