തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നിലപാടുകള്‍ മാറ്റും വരെ സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളിലും ഗവര്‍ണര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്താണ് എസ് എഫ് ഐയുടെ തീരുമാനം.
രാജ്ഭവനെ ആർ എസ് എസ് ശാഖയാക്കി മാറ്റാനുള്ള ഗവര്‍ണറുടെ നിലപാടിനെതിരെ ശക്തമായ മറുപടി നല്‍കിയ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് മനപ്പൂര്‍വം അക്രമം സൃഷ്ടിക്കുകയാണ് എ ബി വി പിയെന്നും എസ് എഫ് ഐ ചൂണ്ടിക്കാട്ടി.




