ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ AIC 114 വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി റിയാദില്‍ ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറില്‍ എഴുതിയ സന്ദേശം ശുചിമുറിയില്‍നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണിത്.
ബാഗുകള്‍ എടുക്കാന്‍ അനുവദിക്കാതെ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. പരിശോധനകള്‍ക്കുശേഷം ടെര്‍മിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് പരിശോധനകള്‍ ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ പിന്നിട്ട പരിശോധനകള്‍ക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.






