സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷൈന്‍ ടോമിനൊപ്പം ഹക്കി ഷാ; ‘മീശ’ ടീസര്‍ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. യൂണികോൺ മൂവീസിന്‍റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു വനത്തെ പശ്ചാത്തലമാക്കി തീവ്രമായ സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ടീസർ സൗഹൃദത്തിന്റെയും നിഗൂഢതകളുടെയും മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് പങ്കുവെക്കുന്നത്. പരസ്പര വിശ്വാസത്തിന് എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്നുള്ള ഒരു സൂചനയോടെയാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ടീസർ പങ്കുവെച്ചത്.

‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിനു പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.