Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തഗ് ലൈഫ് പരാജയപ്പെട്ടതില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് മണിരത്നം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മൂന്ന് പതിറ്റാണ്ടിന് ശേഷം കമല്‍ഹാസന്‍ മണിരത്നം കൂട്ടുകെട്ടിൽ എത്തിയ ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൻ്റെ പരാജയത്തെക്കുറിച്ച് പ്രതികരണവുമായി പ്രശസ്ത സംവിധായകൻ മണിരത്‌നം. ചിത്രം പ്രേക്ഷക പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ ആരാധകരോട് ക്ഷമാപണം നടത്തി. തഗ് ലൈഫ്’ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചത്.

“ഞങ്ങൾ പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവം നൽകാൻ ശ്രമിച്ചു. പക്ഷേ, അവർ പ്രതീക്ഷിച്ചത് ഞങ്ങൾ നൽകിയതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു” മണിരത്‌നം പറഞ്ഞു. “ഞങ്ങൾക്ക് പിഴച്ചു, അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാതിരിക്കുക മാത്രമല്ല ബോക്സോഫീസില്‍ വന്‍ പരാജയവുമായി. കമൽ ഹാസൻ, സിലമ്പരസന്‍, തൃഷ, അശോക് സെൽവൻ തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. എ ആർ റഹ്മാനായിരുന്നു ചിത്രത്തിൻ്റെ സം​ഗീത സംവിധാനം.

Greeshma Celine Benny

Advertisement
WhiteswanTV Footer