തൃശൂർ: ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കന് ദാരുണാന്ത്യം. കാറളം ചെമ്മണ്ട അങ്കണവാടിക്കു സമീപം താമസിക്കുന്ന ബൈജു (49) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
വീടിന്‍റെ പുറത്തുള്ള ഓടിട്ട ശുചിമുറി കനത്ത കാറ്റിലും മഴയിലും തകർന്ന് ബൈജുവിന്‍റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്തു. തുടർന്ന് ബൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










