Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരിക്കെതിരെ കൈകോർക്കാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം. ലഹരിയുടെ ദോഷകരമായ വിപത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം. മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒന്നുതന്നെയാണ്.

ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 29.2 കോടി പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തൽ. 22.8 കോടി പേര്‍ കഞ്ചാവ് ഉപയോക്താക്കളും 6 കോടി പേര്‍ ഓപിയോയിഡ് ഉപയോക്താക്കളും 3 കോടി പേര്‍ ആംഫെറ്റാമൈന്‍ ഉപയോക്താക്കളുമാണ്. 2.3 കോടി പേര്‍ കൊക്കെയ്ന്‍ ഉപയോക്താക്കളും 2 കോടിയിലധികം പേര്‍ എംഡിഎംഎ ഉപയോക്താക്കളുമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

പക്ഷേ യഥാര്‍ത്ഥ കണക്ക് ഇതിലും ഒരുപാട് കൂടുതലാകും. മാനസികവും ശാരീരീകവുമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. ലഹരിക്ക് അടിമപ്പെടുന്നവരെ ശിക്ഷിക്കുക എന്നതിലുപരി, അവര്‍ക്ക് ലഹരിയില്‍ നിന്ന് പുറത്തുവരാന്‍ ആവശ്യമായ പിന്തുണ നല്‍കുകയാണ് വേണ്ടത്.

Content: Let’s join hands against drug addiction; Today is International Day Against Drug Abuse

Recent News

Advertisement
WhiteswanTV Footer