കാന്‍ പുരസ്‌കാര ജേതാവായ ”ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ ‘ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ടെക്സാസ് ടൈഗറിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. പ്രദീപ് രംഗനാഥന്‍, മമിതാ ബൈജു എന്നിവരോടൊപ്പം ഡ്യൂഡ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലും, ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം മൈം നെ പ്യാര്‍ കിയാ എന്ന ചിത്രത്തിലെ നായകവേഷത്തിലും ഹ്രിദ്ധു ഹാറൂണ്‍ അഭിനയിക്കുന്നുണ്ട്.
ടെക്സാസ് ടൈഗറിന്റെ സംവിധാനം ചെയ്യുന്നത് സെല്‍വ കുമാര്‍ തിരുമാരന്‍ ആണ്. അദ്ദേഹത്തിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. സെല്‍വ കുമാര്‍ തിരുമാരന്‍ മുമ്പ് സംവിധാനം ചെയ്ത ‘ഫാമിലി പടം’,ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വളരെയധികം പ്രശംസ നേടി. നര്‍മ്മത്തിനും വികാരങ്ങള്‍ക്കും പേരുകേട്ട ചിത്രമായിരുന്നു ഇത്.യുകെ സ്‌ക്വാഡിന്റെ ബാനറില്‍ ഫാമിലി പടത്തിന്റെ നിര്‍മ്മാതാക്കള്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.സുജിത്ത്, ബാലാജി കുമാര്‍, പാര്‍ത്തി കുമാര്‍, സെല്‍വ കുമാര്‍ തിരുമാരന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.




