Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബോഡി ഷെയ്മിങ് ചെയ്യുന്നവർക്ക് മറുപടിയുമായി സാമന്ത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യയിൽ തന്നെ ഒട്ടനവധി ആരാധകരുള്ള താരമാണ് സാമന്ത. തന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവർക്ക് മറുപടിയുമായി നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിൽ വർക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ചാണ് സാമന്ത പ്രതികരിച്ചത്.

‘കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ… ആ വരികൾക്കിടയിൽ വായിക്കുക’ എന്നാണ് സാമന്ത ഇൻസ്റ്റാഗ്രം കുറിച്ചത്.

‘എല്ലാ വിശ്വാസങ്ങളെയും ആഴത്തിൽ ബഹുമാനിക്കുന്നു, ആളുകളെ കാണുമ്പോൾ ഞാൻ അവരുടെ മതം നോക്കാറില്ല’, വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ആമിർ…

ശരീരഭാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് നടി മറുപടി പറയുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം ശരീരഭാരം വർധിപ്പിക്കണമെന്ന് കമന്‍റ് വന്നപ്പോൾ ആന്‍റി ഇൻഫ്ലമേറ്ററി ഡയറ്റിലാണെന്നും ഇത് ശരീരഭാരം വർധിപ്പിക്കുന്നത് തടയുമെന്നും സാമന്ത വ്യക്തമാക്കിയിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം നടി ഇപ്പോൾ അഭിനയത്തിൽ സജീവമായിരിക്കുകയാണ്. സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ ‘സിറ്റാഡെൽ: ഹണി ബണ്ണി’ എന്ന സീരിസിലാണ് ഒടുവിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്.

Recent News

Advertisement
WhiteswanTV Footer