ഭീഷ്മപർവം എന്ന ഒറ്റ ചിത്രംകൊണ്ട് തന്നെ മലയാളികൾക്കിടയിൽ സുപരിചിതാനായാളാണ് ദേവദത്ത് ഷാജി. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്തായിരുന്നു ദേവദത്ത്.ദേവദത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരൻ. ദേവദത്തിന്റെ ആദ്യ സംവിധാന൦ കൂടിയാണ് ധീരൻ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’,’ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് ജൂലൈ 4 ആണ്. ചിരിയും ത്രില്ലും കോർത്തിണക്കികൊണ്ടാണ് ഈ ചിത്രം ഒരുക്കിയായിരിക്കുന്നത
രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.
മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരുമിച്ചു ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് ധീരനിലേക്ക് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്. മലയാളത്തിലെ ഒരുപിടി സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും ഒന്നായി തകർക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ധീരന്റെ ട്രെയ്‌ലറും നൽകുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എന്റെർടെയ്നൽ തന്നെയാകും ചിത്രമെന്നും ട്രെയ്‌ലർ സൂചന നൽകുന്നു.






