കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ജൂലൈ 17 മുതല്‍ ജൂലൈ 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ അടുത്ത നാല് ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യത.






