Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലുവയിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആലുവയിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. അർധരാത്രിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരും ഇടയ്ക് ഇവിടെ ലോഡ്ജിൽ വന്ന് താമസിക്കാറുണ്ടെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു. ഇന്നലെ യുവാവാണ് ആദ്യം ഇവിടേക്ക് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്.

മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പോലീസ് പറയുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് വഴക്ക് ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിക്കുകയും യുവതിയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കൾ തന്നെയാണ് സംഭവം പോലീസിനെ വിളിച്ച് അറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix