ഹൈദരാബാദ്: തിരുപ്പതിയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി. ഏകദേശം നാല്‍പതു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
എയര്‍ബസ് എ 321 നിയോ എന്ന വിമാനം തിരുപ്പതി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം 7:42 ഓടെ പുറപ്പെടുകയും 8:34 ഓടെ തിരികെയെത്തുകയുമാണ് ചെയ്തത്. തിരുപ്പതിയിലെ വെങ്കടഗിരി പട്ടണത്തില്‍ എത്തിയ വിമാനം യുടേണ്‍ എടുക്കുകയായിരുന്നു. പിന്നീട് നാല്‍പത് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനുശേഷം തിരികെയെത്തി.






