കൊച്ചി: തൃക്കാക്കരയിലെ ഫ്‌ളാറ്റിന്റെ ഡോര്‍ ലോക്കായി ഉള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. തൃക്കാക്കര ചെമ്പുമുക്ക് ജോയ് അലുക്കാസ് ഗോള്‍ഡ് ടവറിന്റെ 5ാമത്തെ നിലയിലെ ഫ്‌ളാറ്റിന്റെ ബെഡ്‌റൂമില്‍ ഡോര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോക്കായതോടെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉള്ളില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും കയറില്‍ തൂങ്ങി താഴത്തെ നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ജനാല വഴി ഉള്ളില്‍ പ്രവേശിച്ചു.
തുടര്‍ന്ന് വാതില്‍ പൊളിച്ച് വിദ്യാര്‍ഥിനിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആഡംബര ഫ്‌ളാറ്റിന്റെ മുറിയിലെ വാതിലിന്റെ തകരാറിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി കുടുങ്ങിയത്. വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള പ്രധാന വാതില്‍ തകര്‍ത്താലുണ്ടാവുന്ന നഷ്ടം കണക്കിലെടുത്താണ് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയെതെന്നാണ് ഫയര്‍ ഫോഴ്‌സ് പറയുന്നത്.




