Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശുഭാംശു ശുക്ലയുടെ വാക്കുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ആര്‍.ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെ
അഞ്ചാംക്ലാസുകാര്‍ പഠിക്കും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കും.

പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ശുഭാംശു ശുക്ലയെക്കുറിച്ച് പഠിക്കുന്നത്. ” പുറത്തുനിന്നും ഭൂമിയെ കണ്ടപ്പോൾ ആദ്യം മനസ്സില്‍ തോന്നിയത് ഭൂമി മുഴുവൻ ഒന്നായി തോന്നുന്നു എന്നാണ്. ഒരതിര്‍ത്തിയും കാണാനായില്ല. ഒരതിര്‍ത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നമ്മളെല്ലാവരും മനുഷ്യകുലത്തിന്റെ ഭാഗമാണ്. ഭൂമി നമ്മുടെ വീടും. നാമെല്ലാം അതിലുണ്ട്” എന്ന ശുഭാംശുവിന്റെ വാക്കുകള്‍ ഈ അധ്യായത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടു നടത്തിയ സംഭാഷണത്തിലാണ് ശുഭാംശു ഇക്കാര്യങ്ങൾ പറഞ്ഞത്.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസത്തെ ഐഎസ്എസ് വാസത്തിനുശേഷം തിരിച്ചെത്തിയ ശുഭാംശു ഇപ്പോള്‍ യുഎസിലാണ്. അടുത്ത മാസം ഇന്ത്യയിലെത്തും.

Content: NCERT includes Shubhamshu Shukla’s words in textbook

Recent News

Advertisement
WhiteswanTV Footer