Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shubhamshu Shukla

ശുഭാംശു ശുക്ലയുടെ വാക്കുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ആര്‍.ടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെഅഞ്ചാംക്ലാസുകാര്‍ പഠിക്കും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കും. പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ശുഭാംശു ശുക്ലയെക്കുറിച്ച് പഠിക്കുന്നത്. ” പുറത്തുനിന്നും ഭൂമിയെ കണ്ടപ്പോൾ ആദ്യം മനസ്സില്‍ തോന്നിയത് ഭൂമി മുഴുവൻ ഒന്നായി തോന്നുന്നു എന്നാണ്. ഒരതിര്‍ത്തിയും കാണാനായില്ല. ഒരതിര്‍ത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നമ്മളെല്ലാവരും മനുഷ്യകുലത്തിന്റെ ഭാഗമാണ്. ഭൂമി നമ്മുടെ വീടും. […]
Read more

ശുഭാംശു ശുക്ല ഭൂമിയിലേക്ക്; മടക്കയാത്ര ആരംഭിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് യാത്ര തിരിച്ചു. ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയെ കൂടാതെ അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു […]
Read more

ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ന് വൈകുന്നേരം 4.30നാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്യുക. 17 ​ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിന്റെ തിരിച്ചു വരവ്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. ബഹിരാകാശ പര്യവേഷണത്തിലേക്കുളള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതേയുള്ളൂ എന്നും ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാന്‍ഷു […]
Read more

ബഹിരാകാശം ക്യാമറയില്‍ പകര്‍ത്തി ശുഭാംശു ശുക്ല

ഐഎസ്എസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല പകർത്തിയ ചിത്രങ്ങൾ പുറത്തു വിട്ട് ആക്സിയം സ്‌പേസ്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്‌ചകളാണ് ആക്സിയം സ്പേസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 ദൗത്യസംഘം ഭൂമിയില്‍ നിന്ന് തിരിച്ചത്. ആക്സിയം ദൗത്യ സംഘാംഗങ്ങളായ നാല് പേരടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ബഹിരാകാശ നിലയത്തില്‍ 10 ദിവസം പിന്നിട്ട ഇവര്‍ […]
Read more

ആക്സിയം 4: ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു

ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല മാറി. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. […]
Read more

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: കാത്തിരിപ്പിനൊടുവില്‍ ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംഘത്തിൻ്റെ യാത്രയ്ക്ക് ശുഭത്തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന […]
Read more

ശുഭാംഷുവിന്റെ ബഹിരാകാശ യാത്ര നീളുന്നു, 19നും വിക്ഷേപണത്തിന് സാധ്യതയില്ല

ഡൽഹി: ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകിയേക്കും. ജൂൺ 19ന് ദൗത്യം നടക്കാനുള്ള സാധ്യത മങ്ങി. ജൂൺ 19ന് വിക്ഷേപണത്തിന് സാധ്യതയുണ്ടെന്ന് ആക്സിയം സ്പേസ് നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിലാണ് തടസ്സം നേരിട്ടിരിക്കുന്നത്. അന്തിമ തീരുമാനം അധികം വൈകാതെയുണ്ടാകും. നാസയും സ്പേസ് എക്സുമായി ചേർന്ന് തീയതിയും സമയവും പ്രഖ്യാപിക്കും. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. മെയ് 29ന് രാത്രി പത്തരയ്ക്കായിരുന്നു ആക്‌സിയം 4 വിക്ഷേപണത്തിൻ്റെ സമയം തീരുമാനിച്ചിരുന്നത്. […]
Read more

ശുഭാന്‍ഷു ശുക്ലയുടെ യാത്ര ചെലവ് എത്ര?

40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ 140 കോടി ജനങ്ങളുടെ അഭിമാനമാണ് ശുഭാന്‍ഷു ശുക്ല.1984-ല്‍ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയായിരുന്നു ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം. ശുഭാന്‍ഷു ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും, ടെസ്റ്റ് പൈലറ്റുമാണ്. കൂടാതെ ഐഎസ്ആര്‍ഒയിലെ ബഹിരാകാശയാത്രികനാണ്. ഇന്ത്യന്‍ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിലേക്കുള്ള നാല് ബഹിരാകാശയാത്രികരില്‍ ഒരാളായ ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം മിഷന്‍ 4 (ആക്സ്-4) ന്റെ പൈലറ്റുകൂടിയാണ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും മൂലം ദൗത്യം […]
Read more

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ എട്ടിന്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന നേട്ടം സ്വന്തമാക്കാൻ ശുഭാംശു ശുക്ല.ആക്സിയം-4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് ജൂണ്‍ എട്ടിന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം. ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. 1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു. കമാന്‍ഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന 14 […]
Read more
Advertisement
WhiteswanTV Footer