സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി ബിഹാര്‍ ആണ് ഏറ്റവും പിന്നിൽ. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ലോക്സഭയില്‍ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

2023-24 വര്‍ഷത്തില്‍ 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വരുമാനം. സിക്കിം (2.92 ലക്ഷം രൂപ), ഡല്‍ഹി (2.71 ലക്ഷം രൂപ), ചണ്ഡീഗഢ് (2.56 ലക്ഷം രൂപ), പുതുച്ചേരി (1.45 ലക്ഷം രൂപ) എന്നിവയാണ് ഗോവയ്ക്ക് പിന്നിലുള്ളത്. ഇക്കാലയളവില്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 162040 ആണ്. 11 ആം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം കണ്ടെത്തുന്നത്.

ബിഹാറിൽ വെറും 32,227 രൂപ മാത്രമാണ് ബിഹാറിലെ ഒരാളുടെ ശരാശരി വരുമാനം. ഉത്തര്‍പ്രദേശ് (50,341 രൂപ), ജാര്‍ഖണ്ഡ് (65,062 രൂപ) എന്നിവയാണ് ബിഹാറിന് തൊട്ടുപിന്നിലെന്നും പ്രതിശീര്‍ഷ വരുമാനം സംബന്ധിച്ച് എം.പി.മാരായ ഗിരിധാരി യാദവ്, ദിനേഷ് ചന്ദ്ര യാദവ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.