Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവ്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ ചെലവ് 295 കോടി രൂപ. 2021 മുതല്‍ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവാണിത്. 2025-ല്‍ അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ക്ക് ഇതിന് പുറമെ 67 കോടി രൂപയോളം ചെലവായതായും കേന്ദ്ര സര്‍ക്കാര്‍ പങ്കുവച്ച കണക്കിൽ പറയുന്നു. അതേസമയംഈ വര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശിച്ച മൗറീഷ്യസ്, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് & ടോബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ ചെലവു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2023 ജൂണില്‍ പ്രധാനമന്ത്രി മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന് മാത്രം 22 കോടിയിലധികം ചെലവായതായും രേഖകള്‍ പറയുന്നു. 2025-ല്‍, ഫെബ്രുവരി 10 മുതല്‍ 13 വരെ, പ്രധാനമന്ത്രി ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുമാണ് യാത്ര നടത്തിയത്. ഇതില്‍ ഫ്രാന്‍സിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. 25 കോടി രൂപ. അമേരിക്കന്‍ യാത്രയില്‍ പ്രസിഡന്റ്ഡൊണാള്‍ഡ്ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യു.എസ് യാത്രയുടെ ചെലവ് 22 കോടിയാണ്.

Content: What is the cost of Prime Minister Narendra Modi’s foreign trips?

Recent News

Advertisement
WhiteswanTV Footer