മാലെ: ദീർഘനാളുകളായി നയതന്ത്ര അകല്‍ച്ചയിലായിരുന്നു മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. പ്രതിരോധം, വ്യാപാരം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നു.
മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനു പിന്നാലെ, വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ വലേന വിമാനത്താവളത്തിലിറങ്ങിയ മോദിക്ക് മാലദ്വീപ് പ്രധാനമന്ത്രി മുയിസുവും മന്ത്രിമാരും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പു നല്‍കി. ഇന്ത്യ-മാലദ്വീപ് നയതന്ത്രബന്ധത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരുവരും സ്റ്റാമ്പ് പുറത്തിറക്കി. പ്രസിഡന്റ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
Content: India announces Rs 4850 crore loan to Maldives




