തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകള്‍. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാര്‍ഥി സംഘടനകളും ബസ് ഉടമകളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിന്റെ തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും.






