തെലങ്കാനയിലെ സൗരോര്‍ജ്ജ, കാറ്റാടി വൈദ്യുതി പദ്ധതികളില്‍ ഏകദേശം 80,000 കോടി രൂപ നിക്ഷേപിക്കാന്‍ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി. അവർ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് എന്‍ടിപിസി സിഎംഡി ഗുര്‍ദീപ് സിംഗ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എന്‍ടിപിസിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.






