ന്യൂഡൽഹി: രാജ്യം 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം നവഭാരതം എന്നാണ്. ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷവും ഇത്തവണ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി.
ചെങ്കോട്ടയെയും പരിസരത്തെയും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ നിരീക്ഷണം ശക്തമാക്കി. പ്രധാനമന്ത്രിയായുള്ള ചെങ്കോട്ടയിൽ നിന്ന് നരേന്ദ്രമോദി നടത്തുന്ന പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് നടക്കുക. അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്.






