ഓണക്കലത്തെങ്കിലും വെളിച്ചെണ്ണ വില കുറയണമെന്നത് സാധാരണക്കാരുടെ ആവശ്യമാണ്. ഓണമാകുന്നതോടെ വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്നാണ് സൂചന. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. തേങ്ങയുടെ വില നിലവില്‍ 60 നും 65 നും ഇടയിലാണ്. പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും വിലയിടിവിന് കാരണമായി. തേങ്ങ വില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറയും.



