ഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ AI കമ്പനി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഓഫീസ് ആരംഭിക്കുമെന്ന് വിവരം. ന്യൂഡല്‍ഹിയിലാണ് ഓഫീസ് ആരംഭിക്കുക. ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗം പുനര്‍നിര്‍വചിക്കാനുള്ള OpenAIയുടെ വലിയ പദ്ധതിയുടെ തറക്കല്ലായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്.
ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്ട്ട്മാന് പെട്ടെന്ന് ഇന്ത്യയോട് എന്താണ് ഇത്ര പ്രിയം. ഓപ്പണ്‍ എഐയുടെ സീക്രട്ട് സൂപ്പര്‍പവര്‍ ആണ് ഇന്ത്യ. ആഗോളതലത്തില്‍ ഓപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ യൂസര്‍ നെറ്റ്ര്‍ക്ക് ഇന്ത്യയിലാണ് എന്നതുതന്നെ കാരണം.




