Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്താനില്‍നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന് രഹസ്യവിവരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്‌ന: പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബീഹാറിൽ സംസ്ഥാന വ്യാപക ജാഗ്രത നിർദേശം. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്‌നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവരുടെ പേരും ചിത്രങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവര്‍സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. മൂന്നാമത്തെ ആഴ്ച ഇവര്‍ ബിഹാറിലേക്ക് കടന്നുവെന്നാണ് വിവരം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer