തിരുവനന്തപുരം: ഈ മാസം എത്ര ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും? റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പട്ടിക പ്രകാരം ദേശീയ, സംസ്ഥാന, മതപരമായ അവധി ദിവസങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും. കൂടാതെ, എല്ലാ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. എന്നാല്‍, അവധി ദിവസങ്ങളില്‍ ബാങ്ക് ശാഖകള്‍ അടച്ചിട്ടാലും, മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎമ്മുകള്‍ തുടങ്ങിയ സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും
സെപ്റ്റംബര്‍ 4 – ബുധന്‍ ഒന്നാം ഓണം – കേരളത്തില്‍ ബാങ്ക് അവധി
- സെപ്റ്റംബര്‍ 5 -വ്യാഴം – തിരുവോണം – ഡല്‍ഹി, ലഖ്നൗ, ജമ്മു, ഭോപ്പാല്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, കൊച്ചി, വിജയവാഡ, ഇംഫാല്‍, ഐസ്വാള്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
- സെപ്റ്റംബര്‍ 6 -വെള്ളി – ഇന്ദ്ര ജാത്ര – ഗാങ്ടോക്ക്, ജമ്മു, റായ്പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി. സെപ്റ്റംബര്‍ 7 – ഞായറാഴ്ച
- സെപ്റ്റംബര്‍ 12 – വ്യാഴം മീലാദ്-ഉന്‍-നബി – ജയ്പൂര്‍, ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
- സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച
- സെപ്റ്റംബര്‍ 14 ഞായറാഴ്ച
- സെപ്റ്റംബര്‍ 21 ഞായറാഴ്ച
- സെപ്റ്റംബര്‍ 22 – തിങ്കള്‍ – നവരാത്രി ആരംഭം – ജയ്പൂര്‍ ബാങ്ക് അവധി
- സെപ്റ്റംബര്‍ 23 – ചൊവ്വ – മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം – ജയ്പൂര്‍ ബാങ്ക് അവധി
- സെപ്റ്റംബര്‍ 27 നാലാം ശനിയാഴ്ച
- സെപ്റ്റംബര്‍ 28 – ഞായറാഴ്ച.
- സെപ്റ്റംബര്‍ 29 – തിങ്കള്‍ – ദുര്‍ഗാ പൂജ – അഗര്‍ത്തല, ഗുവാഹത്തി, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
- സെപ്റ്റംബര്‍ 30 – ചൊവ്വ- മഹാ അഷ്ടമി / ദുര്‍ഗ്ഗാ പൂജ – റാഞ്ചി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഇംഫാല്‍, ഗുവാഹത്തി, അഗര്‍ത്തല, പട്ന എന്നിവിടങ്ങളില്‍ ബാങ്ക് അവധി.






