Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് ഷറഫുദ്ദീനും കാളിദാസ് ജയറാമും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രസകരമായ പാരഡികളിലൂടെ ശ്രദ്ധനേടിയ സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് നടന്മാരായ ഷറഫുദ്ദീനും കാളിദാസ് ജയറാമും. ഗൗരവ ഭാവത്തിലാണ് സുധീറും ഷറഫുദ്ദീനും ഗാനം ആലപിക്കുന്നത്. ഭക്ഷണത്തെ കുറിച്ചാണ് പാരഡി ഗാനം. ‘ചൂടാക്കി തന്നില്ലാ… കരിമീൻ കറി’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീനും കാളിദാസും വിഡിയോ പങ്കുവച്ചത്.

വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മഞ്ജു പിള്ള, രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘ഒരു പ്രത്യേക തരം കഴിവുള്ള ആളാണ് സുധീർ’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘ചേട്ടൻ അടിപൊളി’, ‘വൈബ് തന്നെ’, ‘റിപ്പീറ്റ്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.

അക്ഷയ് കുമാറും ശിൽപ ഷെട്ടിയും അഭിനയിച്ച ‘ചുരാ കി ദിൽ മേരാ’ എന്ന ഗാനത്തിന്റെ പാരഡി ഗാനമാണ് സുധീർ ആലപിക്കുന്നത്. റാണി മാലിക് വരികൾ എഴുതി അനു മാലിക് സംഗീതം നൽകി അൽക്ക യാഗ്‌നി‌ക്കും കുമാര്‍ സനുവും ചേർന്ന് ആലപിച്ച ഗാനമാണ് ‘ചുരാ കി ദിൽ മേരാ’. സുധീറിന്റെ പാട്ടിനു ഹിന്ദിയിൽ പാരഡി ഇറക്കിയിട്ടുണ്ടെന്നാണ് തമാശരൂപേണ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും ചേർന്ന് ചുവടുവച്ചാൽ കൊള്ളാമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്

Advertisement
WhiteswanTV Footer